Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമിതാക്കളുടെയും മയക്കുമരുന്ന് മാഫിയയുടെയും ശല്യം; ആലുവയിലെ 'പ്രേമം പാലം' അടച്ചു പൂട്ടി

premam

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (21:24 IST)
premam
കമിതാക്കളുടെയും മയക്കുമരുന്ന് മാഫിയയുടെയും ശല്യം മൂലം ആലുവയിലെ 'പ്രേമം പാലം' അടച്ചു പൂട്ടി. പ്രേമം സിനിമയിലൂടെ പ്രശസ്തമായ പാലമാണിത്. പാലം പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അടച്ചത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ചു.
 
സാമൂഹ്യവിരുദ്ധരുടെയും ശല്യം വര്‍ധിക്കുന്നുവെന്നും പാലം അടയ്ക്കണമെന്നും ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നവകേരളസദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ടിന്റു ആലുവ നഗരസഭാ കൗണ്‍സിലിലും വിഷയം അവതരിപ്പിച്ചതോടെ പാലം അടയ്ക്കാന്‍ നഗരസഭയും തീരുമാനിച്ചു. ഉയരത്തില്‍ പോകുന്ന അക്വഡേറ്റിന്റെ ഇരുവശവും ജനവാസമേഖലയാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം മൂലം ഇവര്‍ക്ക് സ്വന്തം വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാതെയായി. ആലുവ മാര്‍ക്കറ്റിന് പിറകില്‍ നിന്ന് പെരിയാറിന് മുകളിലൂടെയാണ് പാലം തുടങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മാങ്കാവില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു