Publish Date: Mon, 19 Aug 2024 (21:09 IST)
Updated Date: Mon, 19 Aug 2024 (21:14 IST)
കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മാങ്കാവില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു. കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുബ്രഹ്മണ്യനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ച യുവാവാണ് കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദ്ദിച്ചത്.
പാലക്കാട് നിന്നും കോഴിക്കോടിന് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ബസ് തടഞ്ഞ് നിര്‍ത്തിയാണ് യുവാവ് കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദ്ദിച്ചത്.