Publish Date: Wed, 14 Aug 2024 (18:20 IST)
Updated Date: Wed, 14 Aug 2024 (18:21 IST)
മലപുറം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പ്രേമം നടിച്ചു വശത്താക്കി പീഡിപ്പിച്ച കേസിൽ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നരി പറമ്പ് ഗുലാബ് നഗർ സ്വദേശി സാദിഖിനെ യാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതറിഞ്ഞ പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. വിവരം അറിഞ്ഞ പോലീസ് സംഘം പ്രതിയെ വളരെ സാഹസികമായാണ് പിടികൂടിയത്.
പൊന്നാനി ഇൻസ്പെക്ടർ ടി.പി. ഫാർ ഷാദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി തവന്നൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു