Publish Date: Sat, 19 Mar 2022 (12:56 IST)
Updated Date: Sat, 19 Mar 2022 (12:58 IST)
മലപ്പുറത്ത് ഒന്‍പതുവയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച 55കാരന്‍ അറസ്റ്റില്‍. പാണ്ടിക്കാട് ചെമ്പ്രശേരി കക്കാടമ്മല്‍ സ്വദേശി അബ്ദുള്‍ ജബ്ബാറിനെയാണ് അറസ്റ്റുചെയ്തത്. പാണ്ടിക്കാട് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞമാസമാണ് സംഭവം നടക്കുന്നത്. പുളിവെണ്ട നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പേടിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റുനടന്നത്. പ്രതിക്കെതിരെ പോക്‌സോ, എസ് സി എസ് ടി വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.