പീഡന പരാതി; പി കെ ശശിക്കെതിരായുള്ള അന്വേഷണം അന്തിമഘട്ടത്തിൽ, നടപടി ഉടൻ

പീഡന പരാതി; പി കെ ശശിക്കെതിരായുള്ള അന്വേഷണം അന്തിമഘട്ടത്തിൽ, നടപടി ഉടൻ

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (10:30 IST)
പി കെ ശശി എംഎൽഎയ്ക്കെതിരായി ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ സിപിഎം അന്വേഷണം അന്തിമഘട്ടത്തിൽ. വെള്ളിയാഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് സമരപ്പിക്കുമെന്നാണ് സൂചനകൾ.
 
ശശിക്കെതിരെയുള്ള നടപടി ശുപാർശയടക്കമായിരിക്കും രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. മന്ത്രി എ.കെ.ബാലനും പി കെ ശ്രീമതി എംപിയുമടങ്ങുന്ന അന്വേഷണ കമ്മീഷന്‍ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ടെലഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കാരി കമ്മീഷന് കൈമാറിയിട്ടുണ്ട്.
 
മുപ്പത്, ഒന്ന് തീയതികളില്‍ നടക്കുന്ന സംസ്ഥാന സമിതിയിലായിരിക്കും അച്ചടക്കനടപടി തീരുമാനം. പാര്‍ട്ടി നേതാവില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റം ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നതാണ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് സർക്കാർ വന്നതോടെ അങ്കണവാടി പോഷകാഹാര പദ്ധതിയും പ്രതിസന്ധിയിൽ

അടിക്ക് തിരിച്ചടി, ജോർദാനിലും ആക്രമണവുമായി ഇറാൻ, എണ്ണ വില കുതിക്കുന്നു, ഓഹരിവിപണികളിൽ ആശങ്ക

'ചോദിച്ചുവാങ്ങിയ പണി'; തൊപ്പിയുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

'സുഗതന് സത്യപ്രതിജ്ഞ ജയിലിൽ'; അനുമതി നൽകാൻ ആഭ്യന്തര വകുപ്പ്

എന്നെ ആരെങ്കിലും ആക്രമിച്ചാല്‍ അതിനുത്തരവാദി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കും: ജി സുധാകരന്‍

അടുത്ത ലേഖനം
Show comments