Webdunia - Bharat's app for daily news and videos

Install App

നാട്ടുകാരുടെ കോടികള്‍ തട്ടിയെടുത്ത് ജൂവലറി വ്യാപാരി മുങ്ങി

എ കെ ജെ അയ്യര്‍
ബുധന്‍, 28 ഏപ്രില്‍ 2021 (17:16 IST)
പുനലൂര്‍: നാട്ടുകാരുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം മികച്ച നിരക്കില്‍ പലിശ നല്കാമെന്നുള്ള വാഗ്ദാനത്തോടെ ലക്ഷക്കണക്കിന് രൂപ വാങ്ങിയെടുത്ത ശേഷം ജൂവലറി ഉടമ മുങ്ങിയതായി റിപ്പോര്‍ട്ട്. പുനലൂരിലെ പ്രധാന ജൂവലറികളില്‍ ഒന്നായ പവിത്രം ജ്വല്ലേഴ്സ് ഉടമ പുനലൂര്‍ സ്വദേശി സാബു എന്നറിയപ്പെടുന്ന ടി.സാമുവേല്‍ ആണ് മുങ്ങിയത്.
 
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സ്ഥാപനം തുറക്കാതായതോടെ പണം നിക്ഷേപിച്ചവര്‍ കടയ്ക്കു മുന്നിലെത്തി. എന്നാല്‍ പ്രശനം ഗുരുതരം ആകുമെന്നറിഞ്ഞു ഉടമ തിങ്കളാഴ്ച സ്ഥാപനം തുറക്കുമെന്ന് കടയ്ക്കു മുന്നില്‍ നോട്ടീസ് പതിച്ചു. എന്നാല്‍ കട അന്നും തുറന്നില്ല.
 
തുടര്‍ന്ന് നിക്ഷേപകര്‍ ഒത്തുകൂടി പോലീസില്‍ പരാതി നല്‍കി. കേസെടുത്തു അന്വേഷണം ആരംഭിച്ചതായി പുനലൂര്‍ എസ്.എച്ച്.ഓ ജെ.രാകേഷ് വെളിപ്പെടുത്തി. സ്വര്‍ണ്ണച്ചിട്ടി, നിക്ഷേപം എന്നീ നിലകളില്‍ മുപ്പതോളം പേരില്‍ നിന്ന് കോടികളാണ് പിരിച്ചെടുത്തതെന്ന് സൂചനയുണ്ട്. കട പൂട്ടുന്നതിനു മുമ്പായി ഇവിടെയുണ്ടായിരുന്ന സ്വര്‍ണ്ണം മുഴുവന്‍ മാറ്റിയതായി പോലീസ് വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments