Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വാഹനങ്ങള്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന: മൂന്നു പേര്‍ അറസ്റ്റില്‍

വാഹനങ്ങള്‍ തട്ടിയെടുത്ത് മറിച്ച് വില്‍പ്പന: മൂന്നു പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, വെള്ളി, 5 ഫെബ്രുവരി 2021 (15:02 IST)
കിളിമാനൂര്‍: വാഹനങ്ങള്‍ തട്ടിയെടുത്ത് വ്യാജരേഖ ചമച്ച് മറിച്ച് വില്‍പ്പന നടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. നഗരൂര്‍ ചെമ്മരത്തുമുക്ക് കുറിയിട്ടത്തുകോണം തോപ്പില്‍ ഹൗസില്‍ ഷിജു കരീം (31), ചെങ്കിക്കുന്ന കായാട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ കണ്ണന്‍ എന്ന ജ്യോതിഷ് കൃഷ്ണന്‍ (26), കിളിമാനൂര്‍ വര്‍ത്തൂര്‍ മൂന്നിനാട് വീട്ടില്‍ ബിജു റഹ്മാന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
 
തന്റെ കാര്‍ അനധികൃതമായി കൈവശപ്പെടുത്തുകയും തിരിച്ചു നല്‍കുന്നില്ലെന്നും കാണിച്ച് മഞ്ഞപ്പാറ സ്വദേശി സിദ്ദിഖ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂര്‍ പോലീസ് ഇവരെ അറസ്‌റ് ചെയ്തത്.  
 
പിടിയിലായവരില്‍ നിന്ന് നിരവധി വ്യാജ ആര്‍.സി ബുക്കുകള്‍, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡുകള്‍, മുദ്രപത്രങ്ങള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. ഇത്തരത്തില്‍ നിരവധി പേരുടെ വാഹനങ്ങള്‍ ഇവര്‍ വ്യാജമായി വില്‍പ്പന നടത്തിയതായി കണ്ടെത്തി. കൂടുതല്‍ പേര്‍  ഇവര്‍ക്കൊപ്പം ഉണ്ടോ എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍