Daily Horoscope
✕

എന്റെ പൊന്നോ ആ പയ്യനെ വിട്ടേക്ക്, ചീത്തപ്പേര് ഇല്ലാതാക്കാനുള്ള സൈക്കോളജിക്കൽ മൂവ്! - പാർവതിക്ക് വീണ്ടും പൊങ്കാല

''ഫെമിനിച്ചി പാറൂന്റെ സപ്പോർട്ട് ശ്രീജിത്തിന് വേണ്ട''! പാർവ്വതിയെ വിടാതെ ആക്രമിച്ച് ഫാൻസ്

Webdunia
തിങ്കള്‍, 15 ജനുവരി 2018 (15:03 IST)
മമ്മൂട്ടിയുടെ കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ കടുത്ത ആക്രമണത്തിന് ഇരയായ നടി പാർവതിയെ വിടാതെ ഫാൻസ്. തിരുവനന്തപുരത്ത് അനുജന്റെ നീതിക്കായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ഫേസ്ബുക്കിൽ പോസ്റ്റെഴുതിയതോടെ ആണ് ഫാൻസ് പാർവതിക്കെതിരെ വീണ്ടും പൊങ്കാലയിട്ട് തുടങ്ങിയത്.
 
കസബയെ വിമർശിച്ച പാർവതിയെ പൊങ്കാലയിട്ടതിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാർവതിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.  പാര്‍വ്വതിയുടെ പരാതിയില്‍ ഉടനെ തന്നെ രണ്ട് പേരുടെ അറസ്റ്റ് നടന്നതും ശ്രീജിത്ത് 765 ദിവസമായി തെരുവില്‍ നീതിക്ക് വേണ്ടി കിടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗത്തിന്റെ ആക്രമണം. 
 
അവനും അവളും ഒരേ നാട്ടിൽ നീതി തേടിയവർ.... അവൾ വീട്ടിലിരുന്നു പോപ്കോൺ തിന്നു നീതിതേടിയപ്പോൾ ഭരണ കൂടം ഉണർന്നു പ്രവർത്തിച്ചു. എന്നാൽ അവൻ തെരുവിൽ പട്ടിണികിടന്ന് നീതിതേടിയപ്പോൾ ഭരണകൂടം ഉറക്കം നടിച്ചു. ഇതാണ് സാധാരണക്കാരും പ്രമുഖരും തമ്മിലുള്ള വെത്യാസം എന്നാണ് ഒരാളുടെ പ്രതികരണം.
 
കസബ കാരണം പോയ പേര് തിരിച്ചു പിടിക്കാനുള്ള ഫെമിനിച്ചിയുടെ സൈക്കിളോടിക്കൽ മൂവ് ... എന്റെ പൊന്നോ ആ പയ്യനെ വിട്ടേക്ക് ... നിന്റെ ഒരു പുല്ലും വേണ്ട . ഓട് ഫാറൂ പോപ്‌കോണും തിന്നോണ്ട് എന്ന തരത്തിലാണ് മറ്റ് ചിലർ കമന്റ് ഇട്ടേക്കുന്നത്. നിങ്ങടെ പാട്ടിനു ഡിസ്‌ലൈക് കിട്ടിയ പോലെ ആ പാവത്തിന്റെ ലൈഫിൽ ഡിസ്‌ലൈക് വാങ്ങി കൊടുക്കല്ല്. കാരണം.എല്ലാർക്കും നിങ്ങളോട് ഭയങ്കര സ്നേഹമാണ്... അവൻ ജീവിച്ചു പോട്ട്... എന്നും കമന്റുകളുണ്ട്.
 
'ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം.' - എന്നായിരുന്നു പാർവതി ഫേസ്ബുക്കിൽ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഇറാൻ ലക്ഷ്യമിടുന്നു, രാസായുധം ഉപയോഗിച്ച് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതി

വിദേശയാത്ര തുടരും; കെ.എം.ഷാജി റഷ്യയിലേക്ക്

ചാനൽ വിട്ട മാധ്യമപ്രവർത്തകരെ അപമാനിച്ച് നാല് ചാനലുകളിൽ പണിയെടുത്ത ശ്രീകണ്ഠൻ നായർ

'ഞാൻ യോഗ്യൻ, എനിക്ക് വല്ലതും തരണം'; കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തിനായി കെഞ്ചി അൻവർ

'ഓടിക്കോ സ്വർണമെടുക്കാൻ'; പവന് ഒരുലക്ഷത്തിൽ താഴെ !

അടുത്ത ലേഖനം
Show comments