തെരുവുഗുണ്ടയ്ക്ക് സമമാണ് ബൽറാം താങ്കൾ: പന്ന്യൻ രവീന്ദ്രൻ
നീചന്മാർ പോലും സ്വീകരിക്കാത്ത അധമസംസ്കാരമാണ് ബൽറാമിന്: പന്ന്യൻ
Publish Date: Mon, 08 Jan 2018 (11:35 IST)
Updated Date: Mon, 08 Jan 2018 (11:38 IST)
എകെജിയെ ബാലപീഡകനെന്ന് മുദ്രകുത്തിയ വിടി ബൽറാം എം എൽ എയ്ക്ക് മറുപടിയുമായി മുതിർന്ന സി പിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത്. നീചന്മാര്‍പോലും സ്വീകരക്കാത്ത അധമസംസ്‌കാരമാണ് വി ടി ബാലറാമിനുള്ളതെന്ന് പന്ന്യൻ പ്രതികരിച്ചു.
മഹാനായ കമ്മൂണിസ്റ്റ് പോരാളി സഖാവ് എകെജി വിടപറഞ്ഞിട്ട് നാല് പതിറ്റാണ്ടു കഴിഞ്ഞു. അദ്ദേഹം ഇന്ത്യന്‍ പാര്‍ലിമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു. പ്രധാനമന്ത്രി നെഹ്റു ഉള്‍പ്പെടെയുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത്. - പന്ന്യൻ പറയുന്നു.
എ കെ ജി യുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂ ജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം. എന്നാല്‍ മണ്‍മറഞ്ഞ മഹാമ്മാരെ ആദരിക്കാനുള്ള മാന്യതയും ഇല്ലായിരിക്കാം മണ്‍മറഞ്ഞവരെ കുറിച്ച് അപവാദം കെട്ടിച്ചമച്ച് പറയുന്നത് നീചന്മാര്‍പോലും സ്വീകരക്കാത്ത അധമസംസ്‌കാരമാണ് വി ടി ബാലറാം എംഎല്‍എ താങ്കള്‍ പ്രകടിപ്പിച്ചത്. മാന്യന്മാരെ ജനമധ്യത്തില്‍ വെച്ച് അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണിതെന്നും പന്ന്യൻ വ്യക്തമാക്കി.