Publish Date: Sun, 07 Jan 2018 (12:32 IST)
Updated Date: Sun, 07 Jan 2018 (12:35 IST)
എകെജി ബാലപീഡകനാണെന്ന വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തെ തള്ളി ഉമ്മന്‍ചാണ്ടി. എകെജിക്കെതിരായ പരാമര്‍ശം പരിധി കടന്നതാണെന്നും ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അദേഹം വ്യക്തമാക്കി.
നേരത്തേ ബൽറാമിന്റെ പരാമര്‍ശം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസനും വ്യക്തമാക്കിയിരുന്നു. ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ലെന്നും ഇക്കാര്യത്തിൽ ബല്‍റാമിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെന്നും ഹസൻ പറയുന്നു. വ്യക്തിപരമായ പരാമര്‍ശമെന്നായിരുന്നു ബൽറാമിന്റെ മറുപടി. എന്നാല്‍ വ്യക്തിപരമായി പോലും അങ്ങനെ പറയരുതെന്ന് ഹസന്‍ വ്യക്തമാക്കി.
കെ. മുരളീധരന്‍ എംഎല്‍എയും ബല്‍റാമിനെ തള്ളി രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശം ശരിയായില്ല. ഇത്തരം പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് എതിരാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.