Daily Horoscope
✕

പാലാരിവട്ടം പാലത്തിൽ ഇന്നുമുതൽ ഭാരപരിശോധന; അടുത്ത ആഴ്ച തുറന്നുകൊടുത്തേയ്ക്കും

Webdunia
ശനി, 27 ഫെബ്രുവരി 2021 (08:03 IST)
കൊച്ചി: പുനർ‌ നിർമ്മാണം നടക്കുന്ന കൊച്ചി പാലാരിവട്ടം പാലത്തിൽ ഇന്നുമുതൽ ഭാരപരിശോധന ആരംഭിയ്ക്കും. രണ്ട് സ്പാനുകളിലായി നിശ്ചിത ഭാരം കയറ്റി പാലത്തിനുണ്ടാകുന്ന വ്യത്യാസങ്ങൾ പരിശോധിയ്ക്കും. അനുവദനീയമായ പരിധിക്കുള്ളിലുള്ള മാറ്റങ്ങൾ മാത്രമാണ് ഉണ്ടാകുന്നത് എങ്കിൽ ഭാര പരിശോധന വിജയമാകും. മാർച്ച് നാലോടെ ഭാരപരിശോധന റിപ്പോർട്ട് സർക്കാരിന് ലഭിയ്ക്കും എന്നാണ് വിവരം. പാലത്തിലെ ടാറിങ് ജോലികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായി, ലൈൻ മാർക്കിങ്ങാണ് ഇനി ബാക്കിയുള്ളത്. ശേഷിയ്ക്കുന്ന പണികൾ പൂർത്തിയാക്കി. മാർച്ച് അഞ്ചോടെ പാലം സർക്കാരിന് കൈമാറിയേക്കും. ഇന്നലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങോടെ പാലം തുറന്നുകൊടുക്കാൻ സർക്കാരിന് സാധിയ്ക്കില്ല. അതിനാൽ പ്രത്യേക അനുമതി വാങ്ങി ചടങ്ങുകളില്ലാതെ പാലം തുറന്നുകൊടുത്തേയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

രൺബീർ കപൂറിനെയും ബിഷ്ണോയ് സംഘം ലക്ഷ്യമിട്ടു, വസതിയിലടക്കം നിരീക്ഷണം നടത്തി

തിരെഞ്ഞെടുപ്പ് കമ്മീഷണർമാർ പറഞ്ഞിട്ടും ഉദ്യോഗസ്ഥനെതിരെ നടപടിയില്ല, കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്

ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം, 30 വർഷത്തേക്ക് അധികാരത്തിലെത്താൻ കോൺഗ്രസിനാവില്ല: അമിത് ഷാ

ഭരണമാറ്റം ആവശ്യപ്പെടുന്നതിൽ തെറ്റില്ല, ദേശീയ പതാക ഉയർത്താൻ അനുമതി വേണ്ട: നേഹ ബോറ ഡൽഹി ഹൈക്കോടതിയിൽ

കൊച്ചി സിനഗോഗ് തീവെപ്പ് കേസ്: എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

അടുത്ത ലേഖനം
Show comments