Webdunia - Bharat's app for daily news and videos

Install App

ഓർത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണം; അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

Webdunia
ചൊവ്വ, 3 ജൂലൈ 2018 (17:15 IST)
ഓർത്തഡോക്സ് സഭയിലെ വൈദികർ യുവതിയെ പീഡനത്തിനരയാക്കിയ കേസിൽ വൈദികരുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. നിലവിൽ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ഹൈക്കോടൽതി വ്യക്തമാക്തമാക്കി. കേസിൽ മുൻ‌കൂർ ജാമ്യം ആവശ്യപ്പെട്ട് വൈദികരുടെ ഹർജിയിലാണ് കോടതിയുടെ വിധി.  
 
വൈദികരുടെ അറസ്റ്റ് തടയുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. കേസിന്റെ തുടർന്നുള്ള അന്വേഷണത്തിന് വൈദികരെ അറസ്റ്റ് ചെയ്ത് ചോദ്യ ചെയ്യണമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി മുൻ‌കൂർ ജാമ്യം തള്ളിയത്. 
 
കുറ്റാരോപിതരായ വൈദികർക്കെതിരെ യുവതി മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. ഇക്കാര്യം പരിശോധിച്ച് ചൊവ്വാഴ്ച തന്നെ അറിയിക്കാൻ കോടതി നിർദേശം നൽകി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമൂസ് പ്രതിസന്ധി: ഇറാനുമായി ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറാകാതെ ഗൾഫ് രാജ്യങ്ങൾ, ഒമാനിലെ യോഗം മാറ്റി

'ഇന്ദിരകട്ട്'; ഗെയിം പുറത്തിറക്കി ഡി.വൈ.എഫ്.ഐ

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ക്ക് ആറുവരിപ്പാതയില്‍ സര്‍വീസ് നടത്താനാവില്ല; പുതിയ നിയമവുമായി എംവിഡി

മുസ്ലീം ലീഗിന് വർഗീയ മുഖം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു: രൂക്ഷവിമർശനവുമായി സിപിഎം

യുകെ പിളര്‍ന്ന് നാലാകുമോ? കാര്‍ഡിഫില്‍ ഇന്ന് നിര്‍ണായക യോഗം, നീക്കം ട്രംപിന്റെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് പിന്നാലെ

അടുത്ത ലേഖനം
Show comments