Publish Date: Sat, 11 May 2024 (19:25 IST)
Updated Date: Sat, 11 May 2024 (19:29 IST)
കൊല്ലം: നഗ്നതാ പ്രദർശനം നടത്തിയ ആളുടെ ഫോട്ടോ എടുക്കാൻ എത്തിയ ഫോട്ടോഗ്രാഫറുടെ മുഖത്ത് അക്രമി ചൂട് ചായ ഒഴിച്ചു. അഞ്ചൽ ഏരൂർ ഇരണൂർ കരിക്കം ജംഗ്‌ഷനിൽ ഒരാൾ നഗ്നതാ പ്രദർശനം നടത്തുന്നു എന്ന വിവരം അറിഞ്ഞെത്തിയ ഫോട്ടോഗ്രാഫർ മൊയ്തു അഞ്ചലിന്റെ മുഖത്താണ് ഫോട്ടോ എടുത്തതിനു നഗ്നതാ പ്രദർശനം നടത്തിയ ആൾ ചായ ഒഴിച്ചത്.
ഇയാൾ സ്ഥിരം പ്രശ്നക്കാരനാണ് എന്നാണ് പോലീസും നാട്ടുകാരും പറയുന്നത്. ഇയാൾ ബഹളം വയ്ക്കുന്ന വിവരം അറിഞ്ഞെത്തിയ പോലീസിന്റെ മുന്നിൽ വച്ചാണ് ഇയാൾ മൊയ്തുവിന്റെ മുഖത്ത് ചൂട് ചായ ഒഴിച്ചത്. മൊയ്തുവിനെ കൂടാതെ വേറെയും ഫോട്ടോഗ്രാഫർമാർ ഉണ്ടായിരുന്നതായാണ് സൂചന.
പ്രശനം വഷളാകാതിരിക്കാനായി പോലീസ് ഇയാളെ അനുനയിപ്പിച്ചു കൂട്ടിക്കൊണ്ടു പോവുകയാണുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.