Publish Date: Mon, 02 Aug 2021 (13:20 IST)
Updated Date: Mon, 02 Aug 2021 (13:24 IST)
പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മുന്‍ വൈദികനും പീഡനക്കേസ് പ്രതിയുമായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല. പ്രതിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീം കോടതി തള്ളി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്നും അതിനായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു റോബിന്‍ വടക്കുംചേരിയുടെ ആവശ്യം. റോബിന് ജാമ്യം അനുവദിക്കണമെന്നും വിവാഹം കഴിക്കാന്‍ സമ്മതമാണെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ത്തിരുന്നു. കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണമെന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.