Daily Horoscope
✕

സുപ്രീം കോടതി ഉത്തരവിട്ട നഷ്ടപരിഹാരത്തുക നമ്പി നാരായണന് കൈമാറി; ഐ എസ് ആർ ഒ കേസ് അന്വേഷണ ഏജൻസികൾക്ക് പാഠമാകണമെന്ന് മുഖ്യമന്ത്രി

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (16:10 IST)
തിരുവന്തപുരം: ഐ എസ് ആർ ഒ ചാരക്കേസിൽ നിരപരാധിയെന്ന് തെളിഞ്ഞ നമ്പിനാരായനന് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ട 50 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. സെക്രറ്ററിയേറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്. നഷ്ടപരിഹാരം സ്വകാര്യമായല്ല പരസ്യമായാണ് നൽകുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
ചാരക്കേസ് ഒരുപാട് കാര്യങ്ങൾ നൽകുന്നു. അന്വേഷണ ഏജൻസികൾക്ക്  ചാരക്കേസ് ഒരു പാഠമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിടുകയായിരുന്നു.
 
കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കാനാകുമോ എന്നത് സംസ്ഥാന സർക്കാർ പരിശോധിക്കുന്നുണ്ട്.കേസിലെ അന്വേഷന ഉദ്യോഗസ്ഥരുടെ ഗൂഡാലോചന അന്വേഷിക്കുന്നതിനായി മുന്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിക്കും കോടതി രൂപം നൽകി. ഈ സമിതിയിലേക്ക് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

കാറിൽ നിന്ന് ഇറക്കാതെ തെളിവെടുപ്പ്, കൊലയാളിക്കായി വരിനിന്ന് കോൺഗ്രസ് നേതാക്കൾ; കൊല്ലപ്പെട്ടവർക്ക് നീതി കിട്ടുമോ?

അമിതവേഗതയ്ക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ ഹൈക്കോടതി; നെടുമ്പാശ്ശേരി അപകടത്തിന് മുന്‍പ് വാഹനം സഞ്ചരിച്ചത് 240 കിലോമീറ്റര്‍ വേഗതയില്‍

ആവശ്യമായ അനുമതികളില്ലാതെ ഒരു മന്ത്രിയും വിദേശത്തേക്ക് പോയിട്ടില്ല: മുഖ്യമന്ത്രി

കിഫ്ബി അവലോകന റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി; ഭൂമി ഏറ്റെടുക്കലില്‍ വലിയ തട്ടിപ്പ് നടന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍

അടുത്ത ലേഖനം
Show comments