ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് കമ്പനി സിഇഒ മരിച്ചു
ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് കമ്പനി സിഇഒ മരിച്ചു
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മലേഷ്യൻ കമ്പനിയുടെ സിഇഒ മരിച്ചു. ക്രാഡിൽ ഫണ്ട് എന്ന മലേഷ്യൻ കമ്പനിയുടെ സിഇഒ നസ്റിൻ ഹസനാണ് മരിച്ചത്.
കഴിഞ്ഞയാഴ്‌ചയായിരുന്നു അപകടമുണ്ടായത്. ബ്ലാക്ക്‌ബെറി, വാവേയ് എന്നീ ബ്രാൻഡുകളുടെ ഫോണുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.
ബെഡ്റൂമിലെ കിടക്കയ്‌ക്ക് സമീപത്താണ് നസ്റിൻ രണ്ടു ഫോണുകളും ചാർജ് ചെയ്യാൻ വച്ചിരുന്നത്. അമിതമായി ചൂടായാണ് ഫോൺ പൊട്ടിത്തെറിച്ചത്. പിന്നാലെ ഉണ്ടായ തീപിടുത്തത്തിൽ മുറി കത്തിച്ചാമ്പലായി.
പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗം തലയ്ക്ക് പിന്നിലിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. നസ്റിൻ വലിയ തോതില്‍ പുക ശ്വസിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിക്ക് തീ പിടിച്ചതിനാല്‍ ഏത് ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
എന്നാൽ തീപിടുത്തത്തിൽ അല്ല ഹസൻ മരിച്ചതെന്നാണ് ബന്ധുക്കളുടെ നിലപാട്. പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗം തലയ്ക്ക് പിന്നിലിടിച്ചാണ് മരണം സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു. ക്രഡിൽ ഫണ്ടിന്റെ ഔദ്യോഗിക വിശദീകരണവും ഇത്തരത്തിലാണ്.