Webdunia - Bharat's app for daily news and videos

Install App

അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 12 ഒക്‌ടോബര്‍ 2023 (17:33 IST)
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി നിതായി സമദ്ദാർ എന്ന 48 കാരനെ കണി കേസിൽ സുഹൃത്തായ പശ്ചിമ ബംഗാൾ സ്വദേശി ശ്യാമ ബാര എന്ന 54 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും.

വാക്കേറ്റത്തിനിടെ മദ്യലഹരിയിൽ ആയിരുന്ന ശ്യാമൾ ബാരെ അടുത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ചാണ് നിതായി സമദ്ദാറെ തലയ്ക്കടിച്ചു വീഴ്ത്തിയത്. അടിയേറ്റു നിലത്തു വീണ നിതായിയെ ഇയാൾ വീണ്ടും വയറ്റിലും മറ്റും ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തു. പിന്നീട് ഇവരുടെ കൂടെ ജോലി ചെയ്തിരുന്ന മറ്റൊരാളാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ ഇയാളുടെ പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിശാസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലായിരിക്കെ മരിച്ചു. വെള്ളയിൽ പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോനാട്ട് ഉള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ മറൈൻ ഫാമിലെ നിർമ്മാണ തൊഴിലാളികളാണ് ഇരുവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments