Webdunia - Bharat's app for daily news and videos

Install App

മോദി വരുന്നതിന് തൊട്ടുമുമ്പ് വെടി പൊട്ടി; തോക്ക് കൊടുത്ത എട്ടിന്റെ പണിയില്‍ വിശദീകരണവുമായി മനോജ് എബ്രഹാം

Webdunia
ശനി, 20 ഏപ്രില്‍ 2019 (10:29 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവത്തില്‍ വിശദീകരണവുമായി ദക്ഷിണമേഖലാ എഡിജിപി മനോജ് ഏബ്രഹാം.

സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബന്ധത്തില്‍ വെടി പൊട്ടിയതല്ല. പ്രധാനമന്ത്രി എത്തുന്നതിനു മൂന്നു മണിക്കൂർ മുമ്പാണ് തോക്ക് പരിശോധിച്ചത്. വിവിഐപി ഡ്യൂട്ടിക്കു നിയോഗിക്കുന്ന പൊലീസുകാരുടെ കൈവശമുള്ള തോക്ക് പരിശോധിക്കുന്നത് സ്വാഭാവികമാണ്.

തോക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. തുടര്‍ന്ന് മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്‌റ്റേഡിയത്തിന് സമീപത്തുള്ള ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ വെച്ച് തറയിലേക്ക് വെടിയുതിര്‍ത്ത് പിസ്‌റ്റള്‍ പരിശോധിക്കുകയായിരുന്നുവെന്നും മനോജ് ഏബ്രഹാം പറഞ്ഞു.

പിസ്‌റ്റളിന്റെ കാഞ്ചിയുടെ തകരാറാണ് പരിശോധിക്കാന്‍ കാരണമായത്. ഇതിനു ശേഷം ഉദ്യോഗസ്ഥനു മറ്റൊരു തോക്ക് പകരം നൽകി. ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. വെടിയുതിര്‍ത്ത് തോക്ക്  പരിശോധന നടത്തിയതില്‍ ഒരുതരത്തിലുള്ള അന്വേഷണവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതചുഴി, ഓഗസ്റ്റ് 7 വരെ മഴ തുടരും

പ്രതിരോധിക്കാൻ ആരുമില്ല, ഒറ്റപ്പെടുത്തുന്നു; സതീശൻ കലിപ്പിൽ

2018ൽ മുഖ്യമന്ത്രി നിരാഹാരത്തിൽ ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു, ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയത് സൽക്കാരത്തിനല്ല

ബീഹാറിൽ ബിജെപിക്ക് അടിതെറ്റുന്നോ?, ബങ്കിപൂർ ഉപതിരെഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം

സ്വിഗ്ഗിക്കും സൊമാറ്റയ്ക്കും പണികൊടുക്കുമോ?, ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ളിപ്പ്കാർട്ട്

അടുത്ത ലേഖനം
Show comments