Publish Date: Fri, 17 Apr 2020 (22:39 IST)
Updated Date: Fri, 17 Apr 2020 (22:43 IST)
ലോക്ക്ഡൗണ്‍ ലംഘിച്ച് ഉത്സവത്തിന് എത്തിയ 18 പേര്‍ അറസ്റ്റില്‍. ചാത്തന്‍കണ്ടാര്‍ കാവില്‍ ഉത്സവത്തിന് എത്തിയവര്‍ക്കെതിരെയാണ് പൊലീസ് നടപടി. കൂടാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 26 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നാടിന്റെ പല ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ കാവില്‍ എത്തിയത്.
ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും മറ്റും ചടങ്ങുകള്‍ മാത്രമായി നടത്തണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ആള്‍ക്കൂട്ടം നിരോധിച്ച സാഹചര്യത്തില്‍ തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവങ്ങള്‍ വരെ റദ്ദാക്കിയിരിക്കുന്ന സാഹചര്യമാണ്. ഇതിനിടെയാണ് വിലക്ക് മറികടന്ന് ചാത്തന്‍കണ്ടാര്‍ കാവില്‍ ആളുകള്‍ ഒത്തുകൂടിയത്.