ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ എറെ കുറെ നിശ്ചലമായ ഈ കൊമേഴ്സ് സ്ഥാപനങ്ങൾ ഏപ്രിൽ 20ന് ശേഷം മുഴുവൻ സേവനങ്ങളും പുനരാമഭിച്ചേക്കും. സർക്കാർ പുറത്തിറക്കിയ പുതിയ ലോക്‌ഡൗൺ മാർഗനിർദേശങ്ങളിൽ ഇ കൊമേഴ്സ് മേഖലയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചുഇട്ടുണ്ട്. ഇ കൊമേഴ് സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് അനുമതി നൽകും എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ അവശ്യ സാധനങ്ങൾക്കായുള്ള ഓർഡറുകൾ മാത്രമാണ് ഇ കൊമേഴ്സ് സ്ഥാപനങ്ങൾ സ്വീകരികുന്നത്. എന്നാൽ ഏപ്രിൽ 20 ശേഷം സ്മാർട്ട്ഫോണുകളും മറ്റു ഗാഡ്ജറ്റുകളും ഉൾപ്പടെ മുഴുവൻ സേവനങ്ങളും സ്ഥാപനങ്ങൾ പുനരാംഭിച്ചേക്കും. സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ഏപ്രിൽ 20 മുതൽ എല്ലാ വസ്തുക്കളുടെയും ഓർഡറുകൾ സ്വീകരിച്ച് തുടങ്ങും എന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കിയിട്ടുണ്ട്.