Daily Horoscope
✕

എൽഡിസിക്ക് ഇനി യോഗ്യത പ്ലസ് ടു?, ശമ്പള സ്കെയിലും ഉയരും: മാറ്റം വരുത്താൻ പിഎസ്സി

ജിതിൻരാജ് കെ വി
വെള്ളി, 9 ഒക്‌ടോബര്‍ 2026 (15:51 IST)
സര്‍ക്കാര്‍ സര്‍വീസിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയുടെ അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയില്‍ നിന്നും പ്ലസ് ടുവാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ച് പിഎസ്സി. പിഎസ്സിയുടെ അടുത്ത വിജ്ഞാപനം മുതല്‍ പുതിയ യോഗൂത നിലവില്‍ വരുമെന്നാണ് സൂചന. ഇതിനായി വിവിധ വകുപ്പുകളിലെ സ്‌പെഷ്യല്‍ റൂളുകളില്‍ ഭേദഗതി വരുത്തിവരികയാണ്.
 
2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് എല്‍ഡിസി യോഗ്യത പ്ലസ് ടുവാക്കി ഉയര്‍ത്തിയത്. എന്നാല്‍ അന്ന് എസ്എസ്എല്‍സി യോഗ്യതയിലുള്ള റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിരുന്നു. നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കപ്പെടുമെന്നുള്ള സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നതിനാല്‍ അന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. നിലവിലെ റാങ്ക് ലിസ്റ്റിനെ ബാധിക്കാത്ത രീതിയില്‍ അടുത്ത വിജ്ഞാപനം മുതല്‍ മാറ്റം നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം.
 
 യോഗ്യത പ്ലസ്ടുവാക്കുന്നതോടെ ശമ്പള സ്‌കെയിലിലും വര്‍ധനവുണ്ടാകും. നിലവിലെ 26,500 -60,700 സ്‌കെയില്‍ 31,100 -66,800 രൂപയായി ഉയരും. എല്‍ഡിസി തസ്തികകള്‍ ഏറ്റവും കൂടുതലുള്ള റവന്യൂ വകുപ്പില്‍ ചട്ടഭേദഗതി നടപടികള്‍ സജീവമാക്കിയിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ് തസ്തികയിലെ ചട്ടങ്ങളും പരിശോധിച്ച് വരികയാണ്. 
 
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയുടെ യോഗ്യതാ മാനദണ്ഡങ്ങളിലും ഉടന്‍ മാറ്റം വരും.  നിലവില്‍ ബിരുദമാണ് യോഗ്യതയെങ്കില്‍ ഇനി മുതല്‍ ബിരുദത്തിന് മിനിമം മാര്‍ക്കും അംഗീകൃത കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഡിപ്ലോമയും നിര്‍ബന്ധമാക്കും.

Related News

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറിച്ചുവെച്ചോ.. ജന്തര്‍ മന്തറില്‍ നിന്ന് തന്നെ ഗ്യാനേഷ് കുമാറിന്റെ രാജി വാങ്ങും, ജന്തര്‍ മന്തറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി സിജെപി, നേതാക്കള്‍ കസ്റ്റഡിയില്‍

കൊലയാളിക്ക് പേരില്ല, മദ്യപിച്ചതായി എവിടെയും പരാമർശമില്ല; വിചിത്ര എഫ്‌ഐആറുമായി കേരള പൊലീസ്

സതീശൻ രാജിവെച്ചാൽ ഞാനും രാജിവയ്ക്കാം; വെല്ലുവിളിയുമായി ബിജെപി മുഖ്യമന്ത്രി

Gold Price Today: 'കനം' കുറഞ്ഞ് സ്വർണം, ഒരു ലക്ഷത്തിൽ താഴെയെത്തുമോ?

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ റഷ്യ യുക്രെയ്‌നിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിച്ചു; മുന്നറിയിപ്പുമായി സെലെന്‍സ്‌കി

അടുത്ത ലേഖനം
Show comments