കെഎസ്ആര്‍ടിസി പുതുക്കിയ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; സൂപ്പര്‍ ക്ലാസ്, ലോഫ്‌ലോര്‍ എ.സി നോണ്‍ എ.സി സര്‍വ്വീസുകളുടെ നിരക്ക് ഗണ്യമായി കുറയും

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ഏപ്രില്‍ 2022 (20:50 IST)
തിരുവനന്തപുരം; സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മേയ്  1 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും  ജനറം നോണ്‍ എ.സി., സിറ്റി ഷട്ടില്‍ , സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓര്‍ഡിനറി നിരക്കിന്  തുല്യമാക്കി.   ജനറം എ.സി ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് 187 പൈസയില്‍  നിന്നും 175 ആയി കുറച്ചു. ഫാസ്റ്റ് പാസഞ്ചര്‍,  സൂപ്പര്‍ഫാസ്റ്റ് , സൂപ്പര്‍ എക്‌സ്പ്രസ്, ഡിലക്‌സ് ബസ്സുകളില്‍ കിലോമീറ്റര്‍ പരിഗണിച്ച് ഫെയര്‍ സ്റ്റേജുകള്‍ പുതിയതായി അനുവദിച്ചതിനാല്‍ ഇത്തരം പ്രധാന സ്ഥലങ്ങളിലേക്ക് നിലവില്‍ നല്‍കുന്ന തുകയേക്കാള്‍ ചാര്‍ജ് ഗണ്യമായി കുറയും. സൂപ്പര്‍ എക്‌സപ്രസ് ബസ്സുകളില്‍ മിനിമം നിരക്ക് കൂട്ടാതെ തന്നെ യാത്ര ചെയ്യാവുന്ന ദൂരം 10 ല്‍ നിന്നും 15 കിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചതിനാല്‍ ഫലത്തില്‍ നിരക്ക് കുറയുകയും മറ്റ് സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് വര്‍ദ്ധിപ്പിക്കാതെയും  നിലവിലെ നിരക്കിനേക്കാള്‍ കുറക്കുകയും ചെയ്തിട്ടുണ്ട്. മള്‍ട്ടി ആക്‌സില്‍ എ.സി ബസ്സുകള്‍ക്ക് കി.മീ. നിരക്ക് 250 പൈസയില്‍ നിന്നും 225 പൈസയായി കുറക്കുകയും ചെയ്തു.
 
ഇത്തരത്തില്‍ സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ്, എ.സി മള്‍ട്ടി ആക്‌സില്‍ , ഖചചഡഞങ അഇ ലോ ഫ്‌ലോര്‍ ബസുകളുടെ കിലോമീറ്റര്‍ നിരക്ക് 2 പൈസ മുതല്‍ 25 പൈസ വരെയാണ്  കുറച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ ന് 5 മുതല്‍ 10 കിലോമീറ്ററിനുള്ളില്‍ ഫെയര്‍ സ്റ്റേജും സൂപ്പര്‍ ഫാസ്റ്റിന് 10 മുതല്‍ 15 കിലോമീറ്ററിലും പുതിയ ഫെയര്‍ സ്റ്റേജുകള്‍ അനുവദിച്ചു. സൂപ്പര്‍ എക്‌സ്പ്രസ് ഡീലക്‌സ് സര്‍വ്വിസുകള്‍ക്ക്  
10 മുതല്‍ 20 കിലോമീറ്ററില്‍ പുതിയ ഫെയര്‍ സ്റ്റേജുകള്‍ അനുവദിച്ചു. ഡീലക്‌സിന് മുകളില്‍ ഉള്ള മള്‍ട്ടി ആക്‌സില്‍ , സ്ലീപ്പര്‍ ബസ്സുകള്‍ക്ക് ഡീലക്‌സ് ബസ്സുകളുടെ ഫെയര്‍ സ്റ്റേജ് നല്‍കും. പുതിയ ഫെയര്‍ സ്റ്റേജുകള്‍ വരുമ്പോള്‍ ഇവക്ക് മുന്നിലായി  വരുന്ന എല്ലാ സ്റ്റോപ്പുകളിലും നിരക്ക് കുറയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ്-ഇറാന്‍ കരാര്‍: ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം വര്‍ദ്ധിച്ചു

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കഴിച്ച് നിരവധി പേര്‍ ആശുപത്രിയില്‍

കേരളത്തില്‍ 10 ഷിഗെല്ല കേസുകള്‍ കൂടി സ്ഥിരീകരിച്ചു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 120 പേര്‍ക്ക്

കസേര ഒഴിഞ്ഞുകൊടുക്കാന്‍ ഡോ. മീനാക്ഷി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഡിഎച്ച്എസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി

വെറ്ററിനറി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനോടുളള ആദരവ്; കേരള ബജറ്റില്‍ റാഗിംഗ് വിരുദ്ധ ആപ്പും നിയമവും

അടുത്ത ലേഖനം
Show comments