Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസി പിങ്ക് ബസ്; ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Priyadarshini Scheme, KSRTC Free Travel,Kerala News
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടികളുടെ ഭാഗമായി കെ എസ് ആര്‍ ടി സി ആരംഭിച്ച 'പിങ്ക് ബസ്'- ലേഡീസ് ഒണ്‍ലി സര്‍വീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ മന്ത്രി സി പി ജോണ്‍ നിര്‍വഹിച്ചു. തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
 
സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് രാത്രികാല യാത്രയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രി എട്ടിനും പത്തിനും പിങ്ക് ബസ് സര്‍വീസുകള്‍ നടത്തും. വൈകാതെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും യാത്രക്കാരുടെ ആവശ്യങ്ങള്‍ വിലയിരുത്തി റൂട്ടുകളും സമയക്രമവും ശാസ്ത്രീയമായി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.
 
രാത്രി സര്‍വീസുകള്‍ക്ക് പുറമെ പകല്‍ സമയങ്ങളിലും പിങ്ക് ബസിന്റെ സേവനം ലഭ്യമാക്കും. ട്രെയിനില്‍ എത്തുന്ന സ്ത്രീകള്‍, ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് മെഡിക്കല്‍ കോളേജിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായാണ് രാവിലെ പിങ്ക് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോനം വാങ്ചുകിന് കേന്ദ്രമന്ത്രി ജെപി നദ്ദ വായിച്ചുകൊടുത്ത മൂന്ന് ഉറപ്പുകള്‍ ഇവയാണ്