Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവകേരള യാത്രയ്ക്കിടെയുണ്ടായ മര്‍ദ്ദന സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

ajithkumar
തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദനത്തിനിരയായ സംഭവത്തിലെ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതിനാണ് നടപടി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 'നവകേരള സദസ്സ്' യാത്രയ്ക്കിടെ ആലപ്പുഴയില്‍ പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിരുന്നു. 
 
മര്‍ദ്ദനത്തിനിരയായവരില്‍ നിലവിലെ ആലപ്പുഴ എം.എല്‍.എ. ആയ എ.ഡി. തോമസും ഉള്‍പ്പെടുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. അജിത് കുമാര്‍ ഈ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടു എന്നതായിരുന്നു പരാതി. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ഈ പരാതിയില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.
 
എന്നാല്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കുകയും എസ്.പി. എ.പി. ഷൗക്കത്തലിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ അട്ടിമറി നടത്താനായി അജിത് കുമാര്‍ കീഴ്ജീവനക്കാരെ ഉപയോഗിച്ച് ഇടപെടല്‍ നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം: സിജെപി സമരത്തിന് പിന്തുണയുമായി സുപ്രീം കോടതി അഭിഭാഷകര്‍