Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

നുണയൻ ഷാജി ! ആ ചിത്രം ഒറിജിനൽ, കാസർഗോഡ് ഉപയോഗിച്ചത് സ്വകാര്യ വ്യക്തിയുടെ വാഹനം

KM Shaji, Range Rover, KM Shaji Issue, Range Rover KM Shaji
KM Shaji

തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജിയുടെ പെരുംനുണകൾ ഓരോന്നായി പൊളിഞ്ഞുവീഴുന്നു. ഞായറാഴ്ച വാർത്താസമ്മേളനത്തിൽ ഷാജി പറഞ്ഞ കാര്യങ്ങളിൽ മിക്കതും കല്ലുവെച്ച നുണകൾ. 
 
അത് എഐ അല്ല ! 
 
സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിൽ ഷാജി പ്രതിരോധം തീർത്തിരുന്നു. റേഞ്ച് റോവർ വാഹനത്തിനൊപ്പമുള്ള തന്റെ ചിത്രം എഐ ആണെന്നാണ് ഷാജി പറഞ്ഞത്. എന്നാൽ വിവാദ വ്യവസായി ജോൺ സേവ്യറിന്റെ വാഹനമാണിത്. ഷാജി എഐ ആണെന്ന് പറയുന്ന ചിത്രം ജോൺ സേവ്യർ തന്റെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 28 നാണ് കെ.എം.ഷാജി റേഞ്ച് റോവറിന് മുന്നിൽ നിൽക്കുന്ന ചിത്രം ജോൺ സേവ്യർ പങ്കുവെച്ചത്. ഇതാണ് എഐ ആണെന്ന് മന്ത്രി വാദിച്ചത്. 
 
കാസർഗോഡ് സ്വകാര്യ വാഹനം ഉപയോഗിച്ചതിലും നുണ ! 
 
കാസർഗോഡ് ഔദ്യോഗിക പരിപാടിക്ക് പോയപ്പോൾ ഷാജി സ്വകാര്യ വാഹനം ഉപയോഗിച്ചത് വിവാദമായിരുന്നു. എന്നാൽ ആ വാഹനം തനിക്ക് കാസർഗോഡ് ഗസ്റ്റ് ഹൗസ് ഒരുക്കിതന്നതാണെന്നാണ് ഷാജി പറഞ്ഞത്. ഇതും നുണയാണ്. മന്ത്രിക്ക് തങ്ങൾ ഇങ്ങനെയൊരു വാഹനം ഒരുക്കിനൽകിയിട്ടില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജർ വ്യക്തമാക്കി. 
 
ടൂറിസം വകുപ്പിനെ പ്രതിരോധത്തിലാക്കി രക്ഷപ്പെടാനാണ് മന്ത്രി ഷാജി വാർത്താസമ്മേളനത്തിൽ ശ്രമിച്ചത്. എന്നാൽ ഇന്നോവ ക്രിസ്റ്റ വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് സാധാരണ ഇന്നോവ മാത്രമാണുള്ളതെന്ന് ഗസ്റ്റ് ഹൗസ് മാനേജർ അറിയിക്കുകയായിരുന്നു. തുടർന്നാണ് സ്വകാര്യ വ്യക്തിയുടെ വാഹനം ഷാജി ഉപയോഗിച്ചത്. 'ഞങ്ങളോട് ഇന്നോവ ക്രിസ്റ്റയാണ് മന്ത്രി ആവശ്യപ്പെട്ടത്. സാധാരണ ഇന്നോവ മാത്രമാണ് ഉള്ളതെന്ന് ഞങ്ങൾ അറിയിച്ചു. ഗസ്റ്റ് ഹൗസ് അല്ല മന്ത്രിക്ക് വാഹനം ഒരുക്കിനൽകിയത്. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറയുന്നതെന്ന് അറിയില്ല,' ഗസ്റ്റ് ഹൗസ് മാനേജർ വെളിപ്പെടുത്തി. Also Read: ഞാൻ എവിടെയും പോകുന്നില്ല, ഇവിടെ തന്നെ കാണും; നയം വ്യക്തമാക്കി കോലി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ല; യുഎന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ