Publish Date: Wed, 23 Sep 2026 (10:27 IST)
Updated Date: Wed, 23 Sep 2026 (10:37 IST)
മുഖ്യമന്ത്രി വി.ഡി.സതീശനെ പോലെ നുണ പറഞ്ഞ് മന്ത്രി കെ.എം.ഷാജി. സ്വകാര്യ വാഹനം ഉപയോഗിക്കാൻ ഷാജിക്ക് സർക്കാർ അനുമതിയില്ല. മന്ത്രിയുടെ സ്വകാര്യ വാഹനത്തിലെ കറക്കം നേരത്തെ വിവാദമായിരുന്നു.
നാല് കോടിയിലേറെ വിലവരുന്ന റേഞ്ച് റോവറിലാണ് കെ.എം.ഷാജി 'മന്ത്രി' ബോർഡും വെച്ച് യാത്ര ചെയ്തിരുന്നത്. ആഡംബര വാഹനം സുഹൃത്തിന്റെയാണെന്നും സർക്കാർ അനുമതിയോടെയാണ് സ്വകാര്യ വാഹനം ഉപയോഗിക്കുന്നതെന്നുമായിരുന്നു ഷാജിയുടെ ന്യായീകരണം.
മൂന്ന് മന്ത്രിമാർക്ക് മാത്രമാണ് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ സർക്കാരിൽ നിന്ന് അനുമതിയുള്ളത്. ആഭ്യന്തര രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഫിഷറീസ് മന്ത്രി അബ്ദുൾ ഗഫൂർ എന്നിവരാണ് അനുമതിയുള്ള മൂന്ന് മന്ത്രിമാർ. ഷാജി പറഞ്ഞത് നുണയാണെന്ന് ഇതോടെ വ്യക്തമായി.