കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു; ആക്രമണം നടത്തിയത് സഹോദരന്‍
കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകര്‍ത്തു; ആക്രമണം നടത്തിയത് സഹോദരന്‍
Publish Date: Fri, 06 Jul 2018 (20:14 IST)
Updated Date: Fri, 06 Jul 2018 (20:20 IST)
കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ തെന്മയിലെ വീട് അടിച്ചു തകര്‍ത്തു. ചാക്കോയുടെ അനുജന്‍ അജിയാണ് വീട് ആക്രമിച്ചത്.
വീട് ആക്രമിക്കുന്നതിനിടെ ചാക്കോയുടെ ഭാര്യ രഹ്നയ്‌ക്കു പരിക്കേറ്റു. കെവിന്‍ വധക്കേസില്‍ താന്‍ ജയിലിലാകാന്‍ കാരണം രഹ്‌നയാണെന്ന് ആരോപിച്ചായിരുന്നു അജി വീട് ആക്രമിച്ചത്.
കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ പിതാവാണ് ചാക്കോ. കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.