Publish Date: Thu, 05 Jul 2018 (17:45 IST)
Updated Date: Thu, 05 Jul 2018 (17:48 IST)
വാഷിങ്ടൺ: തന്നെ വൃദ്ധസദനത്തിലാക്കൻ ശ്രമിച്ച മകനെ അമ്മ വെടിവച്ചു കൊന്നും 72കാരനായ മകനെയാണ് മേ ബ്ലേസിംഗ് എന്ന 92കാരി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മകൻ തന്നെ വൃദ്ധസദനത്തിലാക്കാൻ പോവുകയാണ് എന്ന വിവരം അറിഞ്ഞ അമ്മ രണ്ട് തോക്കുകളുമായി മകന്റെ മുറിയിലെത്തി തുടരെ വെടിയുതിർക്കുകയായിരുന്നു. മകന്റെ കാമുകിയേയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും തോക്ക് പിടിച്ചു വാങ്ങി ഇവർ രക്ഷപ്പെട്ടു. തനിക്കൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് മകൻ പറഞ്ഞത് തന്നെ പ്രകോപിപ്പിച്ചു എന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
മകനെ കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യാനാണ് താൻ തീരുമാനിച്ചിരുന്നത് എന്നും എന്നാൽ ആയുധങ്ങൾ ഇല്ലാത്തതിനാൽ ഇതിനു സാധിച്ചില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. മരിച്ചു പോയ ഭർത്താവ് നൽകിയ തോക്ക് ഉപയോഗിച്ചണ് ഇവർ മകനെ കൊലപ്പെടുത്തിയത്.