സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു
സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്‌തു
Publish Date: Mon, 04 Jun 2018 (10:58 IST)
Updated Date: Mon, 04 Jun 2018 (11:00 IST)
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിലാണ് സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്‌തത്.
"വാട്‌സ്ആപ്പിലൂടെ വ്യാജ ഹർത്താൽ പ്രചരിപ്പിച്ചതിന് 85 ക്രിമിനൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്‌റ്റു ചെയ്‌തു. സമൂഹ മാധ്യമങ്ങളിലെ ദുഷ്‌പ്രചാരണങ്ങൾക്ക് സമൂഹം ജാഗ്രത പുലർത്തണം."
പോക്സോ കേസുകളിലും സ്ത്രീകൾക്കെതിരായ കേസുകളിലും വിചാരണ വൈകുന്നത് ഹൈക്കോടിതയുടെ ശ്രദ്ദയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജൂൺ 21 വരെ 12 ദിവസമാണ് സഭ ചേരുക. കെവിന്റെ കൊലപാതക വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.