Daily Horoscope
✕

കൊവിഡ്: കേരളത്തില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്
ഞായര്‍, 11 ഒക്‌ടോബര്‍ 2020 (12:21 IST)
ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ മാസങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് കഴിയണം. എങ്കില്‍ മരണങ്ങള്‍ അധികമാകുന്നത് വലിയ തോതില്‍ തടയാന്‍ സാധിക്കും. പതിനായിരത്തിനു മുകളില്‍ ഒരു ദിവസം കേസുകള്‍ വരുന്ന സാഹചര്യമാണിപ്പോള്‍. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
 
തൊട്ടടുത്തുള്ള സംസ്ഥാനങ്ങളില്‍ ഈ പകര്‍ച്ചവ്യാധി അതിശക്തമായി തുടരുന്ന കാഴ്ചയാണ്. കര്‍ണ്ണാടകത്തില്‍ 6,66,000 കേസുകളും തമിഴ്നാട്ടില്‍ 6,35,000 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലും മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. കര്‍ണ്ണാടകയുടെ ജനസാന്ദ്രത 319 ഉം തമിഴ്നാടിന്റെ ജനസാന്ദ്രത 555ഉം ആണെങ്കില്‍ കേരളത്തിന്റെ ജനസാന്ദ്രത 859 ആണ് എന്നോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

ഭീകരബന്ധം സംശയിക്കുന്ന അസം സ്വദേശി പാലക്കാട് പിടിയില്‍

അടുത്ത ലേഖനം
Show comments