Daily Horoscope
✕

കാസര്‍ഗോഡ് നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്

മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

രേണുക വേണു
ശനി, 8 ഫെബ്രുവരി 2025 (11:51 IST)
കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 1.35 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വെള്ളരിക്കുണ്ട് താലൂക്കിലെ ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ അഞ്ച് സെക്കന്‍ഡ് നേരം അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. 
 
പരപ്പ, മാലോം, നര്‍ക്കിലക്കാട്, പാലംകല്ല് ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടു. തടിയന്‍ വളപ്പ് ഭാഗത്തും നേരിയ പ്രകമ്പനം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി. ഫോണ്‍ ഉള്‍പ്പെടെ താഴെ വീണതായും വിവരമുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദഗ്ധ സമിതി ഇന്ന് സ്ഥലത്തെത്തി പഠനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത നിയമസഭാ സമ്മേളനത്തില്‍ സമഗ്രമായ മലബാര്‍ ദേവസ്വം ബില്‍ അവതരിപ്പിക്കാന്‍ കേരളം ഒരുങ്ങുന്നു

ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടമോ?

ഗ്യാനേഷ് രാജിവയ്ക്കുക; 'ഇന്ത്യ' സഖ്യത്തിന്റെ ഡൽഹി ചലോ മാർച്ച് ആരംഭിച്ചു

Kerala Weather: ദേ വരുന്നേ തുലാവർഷം ! നാളെ ന്യൂനമർദ്ദത്തിന് സാധ്യത

അടുത്ത ലേഖനം
Show comments