Karkidaka Vavu Holiday: കർക്കിടക വാവ് അവധി എന്ന്?
രാമായണ ഭക്തിക്കു പ്രത്യേകം സമർപ്പിച്ച മാസം കൂടിയാണ് കർക്കടകം
Publish Date: Mon, 10 Aug 2026 (13:12 IST)
Updated Date: Mon, 10 Aug 2026 (13:14 IST)
Karkidaka Vavu Holiday: കർക്കിടക വാവ് ആചരിക്കാൻ ഒരുങ്ങി മലയാളികൾ. ഓഗസ്റ്റ് 12 (ബുധൻ) കർക്കടകം 27 നാണ് കർക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കർക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ഞായറാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്.
രാമായണ ഭക്തിക്കു പ്രത്യേകം സമർപ്പിച്ച മാസം കൂടിയാണ് കർക്കടകം. മത്സ്യമാംസാദികൾ ഒഴിവാക്കി രാമായണ പാരായണത്തിനു പ്രാധാന്യം നൽകുന്ന കാലം. നാലമ്പല തീർത്ഥാടനമാണ് കർക്കടക മാസത്തിലെ മറ്റൊരു പ്രത്യേകത.
ഓഗസ്റ്റ് മാസത്തിലെ അവധികൾ
ഓഗസ്റ്റ് 12 - കർക്കിടക വാവ് (ബാങ്ക് അവധി ഇല്ല)
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 22 - നാലാം ശനി
ഓഗസ്റ്റ് 25 - ഉത്രാടം
ഓഗസ്റ്റ് 26 - തിരുവോണം
ഓഗസ്റ്റ് 28 - ശ്രീനാരായണ ഗുരു ജയന്തി (നാലാം ഓണം)
എന്നീ ദിവസങ്ങളിലും അവധിയാണ്.