Publish Date: Tue, 28 Apr 2020 (16:53 IST)
Updated Date: Tue, 28 Apr 2020 (16:56 IST)
ലോക്ക് ഡൗണിനിടയിലും സന്തോഷ വാർത്ത. രണ്ട് വർഷങ്ങൾക്ക് മുൻപ് എരുമേലി മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും കാണാതായ ജസ്ന ജയിംസിനെ കണ്ടെത്തിയതായി അഭ്യൂഹം. ബംഗളൂരുവില്‍ നിന്നാണ് ജസ്‌നയെ കണ്ടെത്തിയതായിട്ടാണ് പുറത്തെത്തുന്ന വിവരങ്ങള്‍. ഉടന്‍ തന്നെ ജസ്‌നയെ കേരളത്തില്‍ എത്തിക്കുമെന്നാണ് പുറത്തെത്തുന്ന വിവരം. എന്നാല്‍ ക്രൈംബ്രാഞ്ച് ഇതെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജസ്നയെ കണ്ടെത്തിയോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ സ്ഥിരീകരണം വന്നിട്ടില്ല.
2018 മാര്‍ച്ച 22ന് ആണ് ബി കോം വിദ്യാർത്ഥിനിയായ ജസ്നയെ കാണാതാകുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം ആരംഭിച്ചു. എന്നിട്ടും ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. പിന്നീട് പലയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.