Webdunia - Bharat's app for daily news and videos

Install App

ജെസ്‌ന തിരോധാനം: ‘രാഷ്ട്രീയ നേതാക്കള്‍ പ്രതികരണത്തില്‍ മിതത്വം പാലിക്കണം‘, പി സി ജോർജിനെതിരെ പരോക്ഷ വിമർശനവുമായി ഹൈക്കോടതി

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (15:18 IST)
ജെസ്‌നയെ കാണാതായ സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ നേതാക്കൾ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്ഥാവനകൾ നടത്തുന്നതായി ജെസ്നയുടെ പിതാവ്‌ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ജസ്‌നയെ കാണാനില്ലെന്നുകാട്ടി പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. 
 
ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ പി സി ജോർജ് എം എൽ എ രംഗത്തെത്തിയിരുന്നു. പിതാവിന്റെ ദുർനടപ്പാണ് ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ എന്നായിരുന്നു പി സി ജോർജിന്റെ ആരൊപണം. ഇത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ. മറുപടിയുമായി ജെസ്നയുടെ കുടുംബം തന്നെ രംഗത്തെത്തിയിരുന്നു. 
 
അതേസമയം സംഭവത്തിൽ സുഹൃത്തിനെ നുണ പരിശോധനക്ക് വിധേയനാക്കാൻ പൊലീസ് തയ്യാറെടുക്കുകയാണ്. ഈ സുഹൃത്തിന്റെ ഫോണിലേക്ക് ആയിരത്തിലേറെ തവണ ജെസ്‌ന വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. ജെസ്നയെ കാണാതായി മൂന്നു ദിവസം പിന്നിട്ട് പെൺകുട്ടിയെ ചെന്നൈ അയനാപുരത്ത് കണ്ടതായുള്ള വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂപ്പൈനാട് പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടം; എൽഡിഎഫ് പ്രസിഡന്റ്

പാലത്തായി പോക്‌സോ കേസിൽ ബിജെപി നേതാവിന്റെ ജാമ്യം; യുഡിഎഫ് സർക്കാരിന് വിമർശനം

വാക്കുപാലിച്ച് എംഎൽഎ; നവമണലൂർ സാഹിത്യോത്സവം ഇന്ന് മുതൽ

വില ഏകദേശം 40% വര്‍ദ്ധിച്ചു; ഇന്ത്യ 1 ദശലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത പഞ്ചസാര തീരുവ രഹിത ഇറക്കുമതിക്ക് അനുമതി നല്‍കി

മക്ക ഉടമ്പടി വികസിക്കുന്നു; സൗദി-പാകിസ്ഥാന്‍-തുര്‍ക്കി സഖ്യത്തില്‍ ചേരാന്‍ രണ്ട് രാജ്യങ്ങള്‍ കൂടി തയ്യാര്‍

അടുത്ത ലേഖനം
Show comments