ഫ്രാങ്കോ പിതാവിന് വേണ്ടിയാണോ കന്യാസ്ത്രീക്ക് വേണ്ടിയാണോ സി എം സി പ്രാർത്ഥിക്കുന്നതെന്ന് അഡ്വ ജയശങ്കർ

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (13:05 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാ‍സ്ത്രീയെ പീഡനത്തിനിരയാക്കിയതായ പരാതിയിൽ കന്യാസ്ത്രീകളുടെ പരസ്യ പ്രതികരണം വിലക്കിയ കർമ്മലീത്ത സന്യാസിനീ സമൂഹത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ. 
 
പീഡന വിവാദത്തിൽ CMC സിസ്റ്റേഴ്സ് ആരും ഒരു അഭിപ്രായവും പറയില്ല, ജാഥയ്ക്കോ ധർണയ്ക്കോ പോകില്ല, വാട്‌സ് ആപ്പിലോ ഫേസ്ബുക്കിലോ പ്രതികരിക്കില്ല. അതേസമയം കർത്താവീശോ മിശിഹായോട് മുട്ടിപ്പായി പ്രാർത്ഥിക്കും എന്ന് അദ്ദേസം ഫെയ്സ്ബുക്കിൽ കുറിച്ചു 
 
ഫ്രാങ്കോ പിതാവിനു വേണ്ടിയാണോ കന്യാസ്ത്രീയ്ക്കു വേണ്ടിയാണോ CMC പ്രാർത്ഥിക്കുന്നതെന്ന് ജനറാളമ്മയുടെ കല്പന കൊണ്ട് വ്യക്തമല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നുണ്ട്. 
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
 
അഭിവന്ദ്യ ജലന്തർ മെത്രാനും കുറവിലങ്ങാട്ടെ ഏതാനും കന്യാസ്ത്രീകളും തമ്മിലുള്ള കശപിശയിൽ തികഞ്ഞ നിഷ്പക്ഷത പാലിക്കാൻ കർമ്മലീത്ത സന്യാസിനീ സമൂഹം (CMC) തീരുമാനിച്ചു. മദർ ജനറാൾ ഇതു സംബന്ധിച്ച കല്പന പുറപ്പെടുവിച്ചു.
 
പീഡന വിവാദത്തിൽ CMC സിസ്റ്റേഴ്സ് ആരും ഒരു അഭിപ്രായവും പറയില്ല, ജാഥയ്ക്കോ ധർണയ്ക്കോ പോകില്ല, വാട്‌സ് ആപ്പിലോ ഫേസ്ബുക്കിലോ പ്രതികരിക്കില്ല. അതേസമയം കർത്താവീശോ മിശിഹായോട് മുട്ടിപ്പായി പ്രാർത്ഥിക്കും.
 
ഫ്രാങ്കോ പിതാവിനു വേണ്ടിയാണോ കന്യാസ്ത്രീയ്ക്കു വേണ്ടിയാണോ CMC പ്രാർത്ഥിക്കുന്നതെന്ന് ജനറാളമ്മയുടെ കല്പന കൊണ്ട് വ്യക്തമല്ല. അക്കാര്യം സിസ്റ്റർമാർക്കും കർത്താവു തമ്പുരാനും മാത്രം അറിയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂണ്‍ 9 മുതല്‍ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം

ഇത്തവണ കാലവര്‍ഷത്തില്‍ മഴ കുറയും; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ മാസത്തില്‍ ചൂട് കൂടും

സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

സുരേന്ദ്രൻ, പത്മജ, ശോഭ സുരേന്ദ്രൻ.. ബിജെപി ദേശീയ ഭാരവാഹിപട്ടികയിൽ കൂടുതൽ കേരള നേതാക്കൾക്ക് സാധ്യത

പണക്കൊഴുപ്പും അലസതയും, പത്തനാപുരത്തെ തോൽവി ഗണേഷ് കുമാർ സ്വയം വരുത്തിവെച്ചതെന്ന് സിപിഐ

അടുത്ത ലേഖനം
Show comments