ജെസ്ന ഉപയോഗിച്ചിരുന്ന ബൈബിളിൽ ആർക്കുമറിയാത്തൊരു സിം കാർഡ്; പൊലീസിന്റെ അന്വേഷണം ആണ്‍സുഹൃത്തിലേക്ക് തന്നെ
ജസ്നയെ കണാതായിട്ട് മാസങ്ങൾ
Publish Date: Sat, 04 Aug 2018 (11:30 IST)
Updated Date: Sat, 04 Aug 2018 (11:34 IST)
കോട്ടയത്തെ മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജയിംസ് രഹസ്യമായി ഉപയോഗിച്ച സിം കാര്‍ഡ് പൊലീസ് കണ്ടെത്തി. ഇന്നലെ കേസ് ഹൈക്കോടതി പരിഗണിച്ച വേളയിലാണ് ഇക്കാര്യം പൊലീസ് അറിയിച്ചത്.
ജസ്ന ഉപയോഗിച്ചിരുന്ന ബൈബിളിനകത്ത് നിന്നുമാണ് സിം കാർഡ് കണ്ടെത്തിയത്. സിം കാര്‍ഡുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണം തൃപ്തികരമാണെന്ന് പൊലീസ് വിലയിരുത്തി.
പുതിയ സിം കാര്‍ഡില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ജെസ്‌നയുടെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നു. നേരത്തെ ഇയാള്‍ നല്‍കിയ മൊഴികള്‍ പലതിലും വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.