Publish Date: Wed, 30 May 2018 (20:08 IST)
Updated Date: Wed, 30 May 2018 (20:10 IST)
തിരുവനന്തപുരം: തുടർച്ചയായി പൊലീസ് സേനക്ക് കടുത്ത വിഴ്ചകൾ പറ്റുന്ന സാഹചര്യത്തിൽ ഡി ജി പി ലോക്നാഥ് ബെഹ്‌റയെ പരിഹസിച്ച് മുൻ വിജിലൻസ് ഡയറക്ടറായ ഡി ജി പി ജേക്കബ് തോമസ്. പോലിസിന്റെ തലപ്പത്തുള്ളത് പാലമരമാണെന്നും അതിൽ നിന്നും മാമ്പഴം പ്രതീക്ഷിക്കരുതെന്നുമാണ് ജേക്കബ് തോമസിന്റെ പരിഹാസം.
‘പാലമരം നട്ടുവളർത്തിയിട്ട് അതിൽ നിന്നും മാമ്പഴം പ്രതീക്ഷിക്കുന്നത് ശരിയല്ല. കൂടുതൽ പാലമരങ്ങളെ നട്ടുവളർത്തേണ്ടതുണ്ടൊ എന്ന് ചിന്തിക്കേണമെന്നും‘ അദ്ദേഹം പറഞ്ഞു. ‘ചിലർക്ക് ആനപ്പുറത്തിരിക്കുമ്പോൾ നിലത്തുള്ളവരെ കാണാൻ കഴിയില്ല‘ എന്നാണ് മുഖ്യ മന്ത്രിയുടെ ഉപദേഷ്ടാക്കളെക്കുറിച്ച് ജേക്കബ് തോമസ് പറഞ്ഞത്.
ക്രമസമാധന ചുമതലയുള്ള ഡിജി പി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്‌റയെ മാറ്റിയേക്കും എന്ന സൂചനകൾ പുറത്ത് വരുന്നതിനിടെയാണ് ബേഹ്‌റയെ പരിഹസിച്ച് ജേക്കബ് തോമസ് രംഗത്ത് വരുന്നത്.