Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നിപ്പക്ക് കാരണം വവ്വാലുകൾ തന്നെയെന്ന് മന്ത്രി കെ കെ ശൈലജ; വൈറസ് പരത്തിയത് പഴംതീനി വവ്വാലുകൾ

നിപ്പക്ക് കാരണം വവ്വാലുകൾ തന്നെയെന്ന് മന്ത്രി കെ കെ ശൈലജ; വൈറസ് പരത്തിയത് പഴംതീനി വവ്വാലുകൾ
, ബുധന്‍, 30 മെയ് 2018 (18:23 IST)
സസ്ഥനത്ത് നിപ്പാ വൈറസ് പരത്തിയത് വവ്വാലുകളാണെന്ന് ശസ്ത്രജ്ഞർ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. നേരത്തെ കിണറ്റിൽ നിന്നും കേന്ദ്ര സംഘം കണ്ടെടുത്ത വവ്വാലികളിൽ നിന്നും വൈറസ് സാനിധ്യം കണ്ടെത്താത്ത സാഹചര്യത്തിൽ വവ്വാലുകളല്ല നിപ്പ പരത്തുന്നത് എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.
 
കോഴിക്കോട്ട് നിപ്പ ബാധിച്ച് മരിച്ചവരുടെ വീട്ടു വളപ്പിലെ കിണറ്റിൽനിന്നും കണ്ടെത്തിയ വവ്വാലുകളിൽ വൈറസ് സനിധ്യം കണ്ടെത്തിയിട്ടില്ല. എന്നാൽ ഇവ പ്രാണികളെ തിന്നുന്ന വവ്വാലുകളാണ്. പഴംതീനി വവ്വാലുകളാണ് നിപ്പാ വൈറസിന്റെ വാഹകർ. ആ‍ വീട്ടു വളപ്പിൽ പഴംതീനി വവ്വാലുകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ നിപ്പ കണ്ടെത്തിയ മറ്റെല്ലാ സ്ഥലങ്ങളിലും വഹാലുകളാണ് വൈറസ് വാഹകർ എന്ന് കണ്ടെത്തിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. 
 
അതേ സമയം നിപ്പ കൂടുതൽ പടർന്ന് പിടിക്കുന്നുണ്ടോ എന്നറിയാൻ ജൂൺ അഞ്ച് വരെ കാത്തിരിക്കേണ്ട സാഹചര്യത്തിൽ. കോഴിക്കോടും മലപ്പുറത്തും സ്കൂളുകളും കോളേജുകളും തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി. മറ്റു ജില്ലകളിൽ ജൂൺ ഒന്നിനു തന്നെ സ്കൂളുകളും കോളേജുകളും തുറക്കും.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്നു; വയനാട്ടിൽ നാളെ ഹർത്താൽ