Daily Horoscope
✕

ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടമോ?

WEBDUNIA
തിങ്കള്‍, 12 ഒക്‌ടോബര്‍ 2026 (17:10 IST)
സംസ്ഥാനത്ത് മിക്ക ദിവസങ്ങളിലും വൈകിട്ട് ഇടിമിന്നലോടു കൂടിയ മഴയുണ്ട്. ഇടിമിന്നലിനെതിരെ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നൽ ഉള്ള സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാൽ ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നു പറയുന്നതിൽ യാതൊരു ശാസ്ത്രീയതയുമില്ല. അതായത് ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാം. 
 
മൊബൈൽ ഫോൺ ഇടിമിന്നലിനെ ആകർഷിക്കുമെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ അത് അശാസ്ത്രീയ ചിന്തയാണ്. മൊബൈൽ ഫോണിൽ സിഗ്നലുകൾക്കായി ഉപയോഗിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങളിലൊന്നായ റേഡിയോ തരംഗങ്ങളെയാണ്. ഈ തരംഗങ്ങളിലൂടെ ഒരിക്കലും വൈദ്യുതി കടന്നു പോകില്ല. അതായത് മിന്നൽ ഒരിക്കലും ഈ റേഡിയോ തരംഗങ്ങൾ വഴി മൊബൈലിൽ എത്തില്ല. മൊബൈൽ ഒരിക്കലും മിന്നലിനെ ആകർഷിക്കുന്നില്ലെന്ന് സാരം. ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് കോൾ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും യാതൊരു പ്രശ്‌നവുമില്ല. ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ചാർജ് ചെയ്തുകൊണ്ട് ഒരു കാരണവശാലും ഉപയോഗിക്കരുത്. 
 
അതേസമയം, ഇടിമിന്നൽ ഉള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കരുത്. വയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇതുവഴി വൈദ്യുതി കടന്നുവരാൻ സാധ്യതയുണ്ട്. 

Related News

വായിക്കുക

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൽ ജീവൻ മിഷൻ: കേന്ദ്രം അനുവദിച്ച 4461 കോടി വാങ്ങിയെടുക്കാനാവാതെ കേരളം, പണി നിർത്തി കരാറുകാർ

കൊച്ചിയിൽ സ്വകാര്യ ബസുകളിൽ എം.വി.ഡി മിന്നൽ പരിശോധന; 382 വാഹനങ്ങൾക്കെതിരെ നടപടി, 2.41 ലക്ഷം രൂപ പിഴ

'കേരളത്തിന് പുറത്ത് പഠിച്ച നഴ്‌സുമാർ കൊള്ളില്ല'; മുരളീധരൻ മാപ്പ് പറയണം

യു.ഡി.എഫിൽ ഭിന്നതകളില്ല; മന്ത്രിസഭ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി കെ. മുരളീധരൻ

യുപിയിൽ സഖ്യവുമായി ഒവൈസി-ചന്ദ്രശേഖർ ആസാദ്: ബിജെപിയുടെ ബി ടീമെന്ന് കോൺഗ്രസ്

അടുത്ത ലേഖനം
Show comments