മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു
Publish Date: Thu, 07 Jun 2018 (13:56 IST)
Updated Date: Thu, 07 Jun 2018 (13:57 IST)
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കോട്ടയം കടുത്തുരുത്തി പൂഴിക്കോലിൽ ആനീഷ് രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പാൽ നൽകുന്നതിനിടെ അമ്മയും കുഞ്ഞും ഉറങ്ങിപ്പോയി. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന്റെ ശബ്ദം കേട്ടാണ് അമ്മ ഉണര്‍ന്ന്.
കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.