Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ഭൂമി ദേവിക്ക് വേദനിക്കും, നാളെ ഗോമാതാവിന്റെ ചാണകം ഉപയോഗിക്കും’- എസ് എഫ് ഐയുടെ മരം‌നടീൽ തടഞ്ഞതിനു പിന്നിലെ യഥാർത്ഥ കാരണമിതാണ്

മരം നടന്നുന്നതിനല്ല, ഭൂമി ദേവിയെ വേദനിപ്പിക്കുന്നത് സഹിക്കില്ല: സഞ്ജീവനി എഫ് ബി ഗ്രൂപ്പ്

‘ഭൂമി ദേവിക്ക് വേദനിക്കും, നാളെ ഗോമാതാവിന്റെ ചാണകം ഉപയോഗിക്കും’- എസ് എഫ് ഐയുടെ മരം‌നടീൽ തടഞ്ഞതിനു പിന്നിലെ യഥാർത്ഥ കാരണമിതാണ്
, വ്യാഴം, 7 ജൂണ്‍ 2018 (13:55 IST)
വിവേകാനന്ദ കോളെജിൽ മരം നടാനെത്തിയ എസ് എഫ് ഐ വനിതാ പ്രവർത്തകരെ എ ബി വി പി പ്രവർത്തകർ തടഞ്ഞതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, എന്തുകൊണ്ടാണ് എസ് എഫ് ഐയെ തടഞ്ഞതെന്ന് അറിയിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുകയാണ്. 
 
സഞ്ജീവനി എന്ന ഫേസ്ബുക്ക് പേജിലാണ് ഇതിന്റെ വിശദീകരണം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം.
 
വിവേകാനന്ദ കോളേജിൽ എസ്.എഫ്.ഐക്കാരേ മരം നടാൻ അനുവദിച്ചില്ല എന്നും തൻവഴി, സംഘം പരിസ്‌ഥിതി വിരുദ്ധർ ആണെന്നും ഉള്ള കുപ്രചരണം സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുന്നുണ്ട്. എന്നാൽ, യഥാർത്ഥ കാരണം ഇപ്പോഴും മൂടി വെക്കപ്പെടുന്നു എന്നത് ദൗർഭാഗ്യകരമാണ്.
 
ഭൂമിദേവിയെ അനാവശ്യമായി മുറിവേല്പിച്ച് കുഴി നിർമിക്കുന്ന പ്രവണത എസ്.എഫ്.ഐ പോലുള്ള തീവ്ര ഫാസിസ്റ്റ് സംഘടനകൾ നടത്തി പോരുന്ന ഒന്നാണ്. ഇത് ഒരിക്കലും അനുവദിച്ച് കൊടുക്കാൻ പറ്റാത്ത ഒന്നാണ്. മാത്രമല്ല, എസ്.എഫ്.ഐ പോലുള്ള ബീഫ് തീനി സംഘടനകൾ നടുമ്പോൾ ഭൂമി മാതാവിന് ഇഷ്ടമാകാൻ യാതൊരു സാധ്യതയുമില്ല എന്നും ഓർക്കണം. നാളെ ഈ ചെടികൾക്ക് ഗോമാതാ ചാണകം ഇവർ മോഷ്ടിക്കില്ല എന്നും ആര് കണ്ടു?
 
എന്തായാലും ഇത്തരം ഫാസിസ്റ്റ് പ്രവണതകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി വൈക്കം വിശ്വൻ രാജി വെക്കണം. രാജി വെക്കും വരെ പ്രതിഷേധം ആഞ്ഞടിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊബൈൽ ഫോണിൽ ഇടിമിന്നലിന്‍റെ ചിത്രമെടുക്കാൻ ശ്രമിച്ചയാൾ മിന്നലേറ്റു മരിച്ചു