Daily Horoscope
✕

രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് കേരളത്തില്‍

ശ്രീനു എസ്
ഞായര്‍, 11 ഒക്‌ടോബര്‍ 2020 (11:34 IST)
രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് കേരളത്തിലാണ്. കേരളം കൊവിഡ് പ്രതിദിന കണക്കില്‍ മഹാരാഷ്ട്രയേയും കര്‍ണാടകയേയും പിന്നിലാക്കി. സംസ്ഥാനത്ത് ഇന്നലെ 11755 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ രോഗ വര്‍ധന കൂടുമെന്ന് അരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 11416ഉം കര്‍ണാടകയില്‍ 10517ഉം പുതിയ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
 
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 74383 പേര്‍ക്കാണ്. 918 പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 108334 ആയിട്ടുണ്ട്. നിലവില്‍ എട്ടരലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ 60ലക്ഷത്തിലധികം പേര്‍ കൊവിഡ് മുക്തരായിട്ടുണ്ടെന്നത് ആശ്വാസകരമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

അരുണാചലിൽ സിയാങ് അണക്കെട്ടിനെതിരെ പ്രതിഷേധം അക്രമാസക്തം; 250 റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സർക്കാർ

വനിതകള്‍ക്കായി പ്രത്യേക യോഗം, ഉപഹാരമായി താമര ചിഹ്നം, ധനുഷിന്റെ രാഷ്ട്രീയപ്രവേശനത്തിന് പിന്നില്‍ ബിജെപി?

ഇസ്രായേല്‍ പൊതുതിരെഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ വ്യാപക സൈനികനടപടിയുമായി ഇസ്രായേല്‍.

മേജർ രവി പെട്ടോ?, തൊഴിൽ തട്ടിപ്പിലും വിവാദ വെളിപ്പെടുത്തലിലും അന്വേഷണം വേണമെന്ന് എക്സ് സർവീസ്മെൻ സംഘടന

ഇത് ഇസ്രായേലിനെ രക്ഷിക്കാനുള്ള അവസരം, നെതന്യാഹുവിനെതിരെ വോട്ട് ചെയ്യാൻ പതിനായിരക്കണക്കിന് പ്രവാസികൾ തിരികെ ഇസ്രായേലിലേക്ക്

അടുത്ത ലേഖനം
Show comments