Publish Date: Sun, 07 Oct 2018 (15:55 IST)
Updated Date: Sun, 07 Oct 2018 (15:58 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞ പശ്ചാത്തലത്തിൽ ഇടുക്കി ചെറുതോണി ഡാം അടച്ച. ഞായറഴ്ചവൈകിട്ട് മൂന്നുമണിയോടെയാണ് ഡാമിന്റെ ഷട്ടർ അടച്ചത്. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് ഉള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളാതീരത്ത് നിന്നും ഒമാൻ. യമൻ തീരങ്ങൾ ലക്ഷ്യമാക്കി നീങ്ങുന്നതിനാലാണ് മഴ കുറഞ്ഞത്. ഞായാറാഴ്ച രാത്രിയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ഒമാൻ തീരത്ത് എത്തുമ്പോഴേക്കും കാറ്റിന്റെ ശക്തി കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടക്കുന്നതിനോടൊപ്പം തന്നെ മറ്റ് 12 ഡാമുകളിലെ ഷട്ടറും അടക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു. അതേസമയം, തിരുവനന്തപുരം, കൊല്ലം അടക്കമുളള ജില്ലകളിലെ പല പ്രദേശങ്ങളിലും ഇപ്പോഴും ഒറ്റപ്പെട്ട മഴ തുടരുകയാണ്.