Publish Date: Sun, 07 Oct 2018 (13:38 IST)
Updated Date: Sun, 07 Oct 2018 (13:39 IST)
തിരുവന്തപുരം: ബസ് ചാർജ്ജ് വർധിപ്പിക്കേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിൽ ഇല്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. ആറുമാസം മുൻപ് ചാർജ് വർധിപ്പിച്ചതാണെന്നും. നിലവിൽ ചാർജ് വർധിപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു
ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി മനസിലാക്കി നികുതിയടക്കാനുള്ള സമയപരിധിയും ബസുകളുടെ കാലാവധിയും സർക്കാർ നീട്ടി നൽകിയതാണ്. എന്നിട്ടും ഒരു വിഭാഗം ബസുടമകൾ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരക്കുവർധനവ് ആവശ്യപ്പെട്ട് നവംബർ ഒന്നിന് ബസുടമകൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്തിയുടെ പ്രതികരണം.