Daily Horoscope
✕

മഴ കനത്തു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയരുന്നു

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (09:45 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഉയര്‍രുന്നു. മഴ വീണ്ടും ശക്തമായതും നീരൊഴുക്ക് കൂടിയതുമാണ് ജലനിരപ്പ് വീണ്ടും ഉയരാന്‍ കാരണമായത്. 2396.62 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 
 
ഇത് 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് നേരത്തെ വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചിരുന്നു. 128.6 മി.മീറ്റര്‍ മഴയാണ് ഇന്നലെ പെയ്തത്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92% വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. 
 
ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്റെ തോതും കണക്കിലെടുത്താല്‍ ജലനിരപ്പ് 2398 എത്താന്‍ അധിക ദിവസം എടുത്തേക്കില്ല. മഴ വീണ്ടും കുറയുകയും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ നടക്കുകയും ചെയ്താല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍.
 
എന്നാല്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. മൂലമറ്റത്തേക്ക് വൈദ്യുതി ഉത്പാദനത്തിനായി വെള്ളം എത്തിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യവകുപ്പിനെതിരെ വീണാ ജോർജ്; മുരളീധരൻ പ്രതിരോധത്തിൽ

'ഉപ്പുതിന്നവർ വെള്ളം കുടിക്കും, ഒന്നും ഒളിക്കാനില്ല': വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി.പി. ദിവ്യ

രണ്ട് വിഭാഗങ്ങളില്‍ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭ്യമല്ല: വിജിലന്‍സിന്റെ നടപടിയില്‍ സംശയങ്ങള്‍

റൈഹാന്‍ വദ്രയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

ന്യൂനമർദ്ദത്തിനൊപ്പം ചുഴലിക്കാറ്റും; കേരളത്തിൽ മഴ തുടരും

അടുത്ത ലേഖനം
Show comments