Select Your Language

Notifications

webdunia
webdunia
webdunia
webdunia

Plus 2 Results Kerala : പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് മൂന്ന് മണിക്ക്; ‘നമ്മുടെ കേരളം’ ആപ്പിലും വാട്‌സ്ആപ്പിലും ഫലം അറിയാം

സംസ്ഥാന സര്‍ക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ 'നമ്മുടെ കേരളം' ആപ്പിലും വെബ്സൈറ്റിലുമാണ് പ്രധാനമായും ഫലം ലഭ്യമാക്കുന്നത്.

Plus 2 Results, Higher Secondary results, Nammude keralam APP, Kerala News
തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് (മേയ് 26) ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റ് പി.ആര്‍.ഡി പ്രസ് ചേംബറില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി  എന്‍ ഷംസുദ്ദീന്‍ ആണ് ഫലപ്രഖ്യാപനം നടത്തുക.
 
ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലുമായി പരീക്ഷാഫലം പരിശോധിക്കാനാകും. സംസ്ഥാന സര്‍ക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ 'നമ്മുടെ കേരളം' ആപ്പിലും വെബ്സൈറ്റിലുമാണ് പ്രധാനമായും ഫലം ലഭ്യമാക്കുന്നത്. കൂടാതെ വാട്സ്ആപ്പ് സേവനവും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.
 
'നമ്മുടെ കേരളം' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഫലം അറിയുന്നതിനായി ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് വണ്‍ ടൈം രജിസ്ട്രേഷന്‍ (OTR) പൂര്‍ത്തിയാക്കി ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഹോം പേജിലെ 'പ്ലസ് 2 റിസള്‍ട്ട്‌സ്' വിഭാഗത്തില്‍ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കിയാല്‍ ഫലം ലഭിക്കും.
 
വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകുന്ന ഔദ്യോഗിക വെബ്സൈറ്റുകള്‍ ഇവയാണ്:
 
 results.hse.kerala.gov.in
 prd.kerala.gov.in
 results.kerala.gov.in
 results.digilocker.gov.in
 results.kite.kerala.gov.in
 examresults.kerala.gov.in
 
ഇതിനുപുറമെ സംസ്ഥാന സര്‍ക്കാരിന്റെ 'നമ്മുടെ കേരളം', SAPHALAM 2026, iExaMS - Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും പരീക്ഷാഫലം പരിശോധിക്കാം.
 
വാട്സ്ആപ്പ് വഴിയും ഫലം ലഭ്യമാക്കുന്ന പ്രത്യേക സംവിധാനമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 91886 19958 എന്ന നമ്പറിലേക്ക് 'RESULT' എന്ന് ടൈപ്പ് ചെയ്ത് സന്ദേശമയച്ചാല്‍ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കാനുള്ള നിര്‍ദ്ദേശം ലഭിക്കും. വിവരങ്ങള്‍ നല്‍കിയതിന് ശേഷം വിശദമായ പരീക്ഷാഫലം പി.ഡി.എഫ് രൂപത്തില്‍ ലഭ്യമാകും.
 
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും ഏകീകൃത സേവന സംവിധാനങ്ങളിലൂടെ ലഭ്യമാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വിജയാശംസകളും നേര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവയാണ്