Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ, രണ്ട് പേർ മരിച്ചു- രക്ഷാപ്രവർത്തനം തുടരുന്നു

ഉരുൾപൊട്ടൽ; വയനാട്ടിലും ഇടുക്കിയിലും വീട്ടമ്മ മരിച്ചു

കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ, രണ്ട് പേർ മരിച്ചു- രക്ഷാപ്രവർത്തനം തുടരുന്നു
, വ്യാഴം, 9 ഓഗസ്റ്റ് 2018 (09:00 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. ഇടുക്കിയിലെ അടിമാലിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാളും വയനാട്ടിലെ ഉരുൾ പൊട്ടലിൽ ഒരാളും മരിച്ചു. 
 
ഇടുക്കിയിൽ രണ്ട് പേരെ കാണാതായി. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഹസന്‍കുട്ടിയെയും മകന്‍ മുജീബിനെയും പരുക്കുകളോടെ കണ്ടെത്തി. മുജീബിന്റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെ കാണാതായി. 
 
അതേസമയം, വയനാട്ടിലെ വൈത്തിരിയിലാണ് ഉരുൾപൊട്ടലുണ്ടായത്. വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. സമീപത്തെ വീട്ടിലെ വീട്ടമ്മ മരിച്ചു. വൈത്തരിയില്‍ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാള്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
 
കോഴിക്കോട് മട്ടിമല, പൂവാറുംതോട്, മുട്ടത്തുപുഴ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. താമരശേരിയില്‍ കൈതപ്പൊയില്‍ ഒരാളെ കാണാതായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുകേഷും ഷമ്മി തിലകനും തമ്മിൽ വാക്കേറ്റം, കൈയ്യാങ്കളിയെത്തിയപ്പോൾ മോഹൻലാൽ ഇടപെട്ടു