Publish Date: Thu, 09 Aug 2018 (07:58 IST)
Updated Date: Thu, 09 Aug 2018 (07:59 IST)
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് നിശ്ചിത പരിധിയും കടന്നതോടെ ഇടമലയാർ അണക്കെട്ട് തുറന്നു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അണക്കെട്ട് തുറന്നത്. മൂന്നു ഷട്ടറുകളും 80 സെന്റി മീറ്റർ വീതമാണ് തുറന്നത്.
ഇതോടെ പെരിയാറിൽ ഒന്നരമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഇന്നലെ ഉച്ചയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നലെയാണ് ശക്തിപ്രാപിച്ചത്.