Publish Date: Thu, 31 Mar 2022 (11:56 IST)
Updated Date: Thu, 31 Mar 2022 (11:59 IST)
കേരളത്തില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയതായി മുന്നറിയിപ്പ്. കേരളത്തില്‍ മാത്രം അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സ് 12 ആയി. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണിവരെ പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണം. ചൂട് 40 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട്ട് അനുഭവപ്പെടും.