വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകേശന് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി കരുതുന്നത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സുക്ഷിച്ചിരിക്കുന്നത്.